
വനിത ലോകകപ്പില്‍ അട്ടിമറി. നിര്‍ണ്ണായകമായ മത്സരത്തില്‍ ഓസ്ട്രേലിയയെ 3 റണ്‍സിനു പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അവസാന ഓവറുകളിലെ മികവില്‍ 259 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് മാത്രമേ നേടാനായുള്ളു. വിജയത്തോടു കൂടി ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. രണ്ടാം സ്ഥാനം ഓസ്ട്രേലിയയ്ക്കും മൂന്നാം സ്ഥാനം ഇന്ത്യയ്ക്കുമാണ്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും 8 പോയിന്റുള്ളപ്പോള്‍ നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള ന്യൂസിലാണ്ട് സൗത്താഫ്രിക്ക എന്നിവര്‍ക്ക് ഏഴ് പോയിന്റാണുള്ളത്. സെമി സ്ഥാനങ്ങള്‍ക്കായി അഞ്ച് ടീമുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
എല്‍സെ പെറി ആണ് ഓസ്ട്രേലിയന്‍ നിരയിലെ ടോപ് സ്കോറര്‍. 70 റണ്‍സാണ് പെറി നേടിയത്. മെഗ് ലാന്നിംഗ്(40), ബെത്ത് മൂണി(31), നിക്കോള്‍ ബോള്‍ട്ടണ്‍ (26) എന്നിവരുടെ സംഭാവനകളും ഓസ്ട്രേലിയയെ വിജയത്തിലേക്ക് എത്തിക്കുവാന്‍ കഴിയാതെ പോക്കുകയായിരുന്നു. അവസാന ഓവറുകളില്‍ കുറഞ്ഞ പന്തുകളില്‍ അതിവേഗം സ്കോറിംഗ് നടത്തിയ ഓസ്ട്രേലിയന്‍ ലോവര്‍ ഓര്‍ഡര്‍ അവസാന നിമിഷം വരെ ഇംഗ്ലണ്ടിനെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു.
അവസാന ഓവറില്‍ 16 റണ്‍സ് തേടി ഇറങ്ങിയ ഓസ്ട്രേലിയ ലക്ഷ്യം ഒരു പന്തില്‍ 6 ആക്കിയെങ്കിലും അവസാന പന്തില്‍ രണ്ട് റണ്‍സ് മാത്രമേ നേടാനായുള്ളു. 49ാം ഓവര്‍ എറിഞ്ഞ കാതറിന് ബ്രണ്ട് വെറും ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്തതും മത്സരം ഇംഗ്ലണ്ടിനു അനുകൂലമാക്കി. തന്റെ ഓള്‍റൗണ്ട് പ്രകടനത്തിനു ബ്രണ്ടിനെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്. 1993നു ശേഷം ഓസ്ട്രേലിയയ്ക്കെതിരെ ലോകകപ്പില്‍ വിജയമെന്ന ചരിത്ര മുഹൂര്‍ത്തതിനു കൂടി ആതിഥേയര്‍ ഇന്ന് സാക്ഷ്യം വഹിച്ചു.
ഇംഗ്ലണ്ടിനു വേണ്ടി കാതറിന് ബ്രണ്ട്, അലക്സ് ഹാര്‍ട്ലി, ജെന്നി ഗണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും ആന്യ ഷ്പുബ്സോള്, ഡാനിയല്‍ ഹേസല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് ഇവിടെ വായിക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial