എല്ലിസെ പെറി ലോകകപ്പിൽ നിന്ന് പുറത്ത്

- Advertisement -

ഓസ്ട്രേലിയൻ ഓൾ റൗണ്ടർ എല്ലിസെ പെറിക്ക് ഇനി വനിതാ ലോകകപ്പിൽ കളിക്കാൻ ആകില്ല. കഴിഞ്ഞ മത്സരത്തിൽ ഏറ്റ പരിക്ക് സാരമുള്ളതാണെന്നും ഇനി ഈ ടൂർണമെന്റിൽ പെറി കളിക്കില്ല എന്നും ഓസ്ട്രേലിയ അറിയിച്ചു. ന്യൂസിലൻഡിനെതിരെ ഫീൽഡ് ചെയ്യുന്നതിനിടയിൽ ആയിരുന്നു പെറിക്ക് പരിക്കേറ്റത്. ഹാം സ്ട്രിങ് ഇഞ്ച്വറി മാറാൻ നാല് ആഴ്ച എങ്കിലും വേണ്ടി വരും.

പെറിക്ക് പകരം ആരെയെങ്കിലും ടീമിലേക്ക് എടുക്കുമോ എന്ന ഓസ്ട്രേലിയ വ്യക്തമാക്കിയിട്ടില്ല. മറ്റന്നാൾ നടക്കുന്ന സെമി ഫൈനലിൽ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരെയാണ് ഇനി ഓസ്ട്രേലിയ നേരിടേണ്ടത്.

Advertisement