ദീപ്തി ശര്‍മ്മയും മിത്താലി രാജും തിളങ്ങി, ശ്രീലങ്കയ്ക്ക് വിജയിക്കാന്‍ 233 റണ്‍സ്

- Advertisement -

തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ സ്മൃതി മന്ഥാന പരാജയപ്പെട്ടപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് നേടി. അര്‍ദ്ധ ശതകങ്ങളുമായി ദീപ്തി ശര്‍മ്മ, മിത്താലി രാജ് എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ 200 കടക്കുവാന്‍ സഹായിച്ചത്. 78 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. മിത്താലി രാജ് 53 റണ്‍സ് നേടി.

ശ്രീപാലി വീരക്കോടി ശ്രീലങ്കയ്ക്കായി 3 വിക്കറ്റ നേടിയപ്പോള്‍ ശ്രീലങ്കന്‍ നായിക ഇനോക രണവീര രണ്ട് വിക്കറ്റ് നേടി. അമ കാഞ്ചന, ചന്ദിമ ഗുണരത്നേ എന്നിവര്‍ ഒരു വിക്കറ്റ് നേട്ടം ആഘോഷിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement