ന്യൂസിലാണ്ടിനു 9 വിക്കറ്റ് ജയം

- Advertisement -

മികച്ച തുടക്കം മുതലാക്കാനാകാതെ ശ്രീലങ്ക തകര്‍ന്നടിച്ചപ്പോള്‍ ലോക കപ്പ് ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാണ്ടിനു 9 വിക്കറ്റ് വിജയം. 141/1 എന്ന നിലയില്‍ നിന്ന് 50 ഓവറില്‍ 188/9 എന്ന രീതിയില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക പതറിയപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37.4 ഓവറില്‍ ന്യൂസിലാണ്ട് വിജയിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ചാമരി അട്ടപ്പട്ടു 53 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. ചാമരി പോല്‍ഗാംപോല(49), നിപുനി ഹന്‍സിക(31) എന്നിവരും മികവ് പുലര്‍ത്തി. എന്നാല്‍ ഹോളി ഹഡ്ഡില്‍സ്റ്റണിന്റെ അ‍ഞ്ച് വിക്കറ്റ് നേട്ടത്തിനു മുന്നില്‍ ശ്രീലങ്കന്‍ മധ്യനിരയും വാലറ്റവും വാല് ചുരുട്ടുകയായിരുന്നു. ഹഡ്ഡില്‍സ്റ്റണ്‍ തന്നെയാണ് കളിയിലെ താരം.

ക്യാപ്റ്റന്‍ സൂസി ബെറ്റ്സ് നേടിയ ശതകത്തിന്റെയും(106*) ആമി സാറ്റര്‍ത്വെയിറ്റ്(78*) നേടിയ അര്‍ദ്ധ ശതകത്തിന്റെയും പിന്‍ബലത്തിലാണ് ന്യൂസിലാണ്ട് അനായാസ വിജയം നേടിയത്. 170 റണ്‍സ് അപരാജിത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. ശ്രീലങ്കയുടെ ഏക വിക്കറ്റ് സ്വന്തമാക്കിയത് ചന്ദിമ ഗുണരത്നേയാണ്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement