ഒറ്റയാള്‍ പോരാട്ടവുമായി ചാമരി അട്ടപ്പട്ടു, ഓസ്ട്രേലിയയ്ക്കെതിരെ മികച്ച സ്കോറുമായി ശ്രീലങ്ക

- Advertisement -

കൂടെയുള്ള താരങ്ങളെല്ലാം തന്നെ ഓസ്ട്രേലിയന്‍ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ പകച്ചപ്പോള്‍ ഒറ്റയാള്‍ പോരാട്ടവുമായി ചാമരി അട്ടപ്പട്ടു ശ്രീലങ്കയെ ഓസ്ട്രേലിയയ്ക്കെതിരെ മികച്ച സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 143 പന്തില്‍ 22 ബൗണ്ടറികളും 6 സിക്സുകളുടെയും സഹായത്തോടെ 178 റണ്‍സ് നേടി പുറത്താകാതെ നിന്ന അട്ടപ്പട്ടു ശ്രീലങ്കന്‍ വനിത ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും വനിത അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്നാമത്തെ ഉയര്‍ന്ന സ്കോറുമാണ് ഇന്ന് സ്വന്തമാക്കിയത്.

ചുറ്റും വിക്കറ്റുകള്‍ വീഴുമ്പോളും ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ച ചാമരിയുടെ ഇന്നിംഗ്സിന്റെ സഹായത്തോടെ ശ്രീലങ്ക 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി. ശശികല സിരിവര്‍ദ്ധനേ(24), ഇശാനി ലോകുസുരിയാഗേ(13) എന്നിവര്‍ മാത്രമാണ് ശ്രീലങ്കയ്ക്കായി രണ്ടക്കം കടന്നത്.

ഓസീസ് ബൗളര്‍മാരില്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി നിക്കോള്‍ ബോള്‍ട്ടണ്‍, ക്രിസ്റ്റന്‍ ബീംസ്, എല്‍സെ പെറി എന്നിവരും ഓരോ വിക്കറ്റ് നേടി മെഗാന്‍ ഷുട്ട്, എല്‍സെ വില്ലാനി എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement