
- Advertisement -
പാക്കിസ്ഥാനെതിരെ 159 റണ്‍സ് വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത് 290 റണ്‍സ് നേടിയ ഓസ്ട്രേലിയയ്ക്കെതിരെ പാക്കിസ്ഥാന് 131 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി 40 പന്തില്‍ 59 റണ്‍സ് നേടിയ എല്‍സെ വില്ലാനിയാണ് കളിയിലെ താരം. പാക്കിസ്ഥാനു വേണ്ടി 45 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സന മിര്‍ ആണ് ടോപ് സ്കോറര്‍.
ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ ക്രിസ്റ്റന്‍ ബീംസ്, ആഷ്ലെ ഗാര്‍ഡ്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ സാറ അലേ രണ്ടും ജെസ് ജോന്നാസന്‍ ഒരു വിക്കറ്റും നേടി. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഇത്. വിജയത്തോടു കൂടി ഓസ്ട്രേലിയയാണ് പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒന്നാമത്.
ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ വിവരണം ഇവിടെ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement