തകര്‍ച്ചയെ അതിജീവിച്ച് ഓസ്ട്രേലിയ

60/3 എന്ന നിലയില്‍ നിന്ന് 50 ഓവറുകളില്‍ 290/8 എന്ന ശക്തമായ സ്കോറിലേക്ക് ബാറ്റ് വീശി ഓസ്ട്രേലിയ വനിതകള്‍. പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ ഒരു ഘട്ടത്തില്‍ 7/2 എന്ന നിലയിലായിരുന്നു. അലിസ ഹീലി(63*),  എല്‍സെ പെരി(66), എല്‍സെ വില്ലാനി(59) എന്നിവരുടെയും മധ്യനിരയുടെയും സംഭാവനകളാണ് ഓസ്ട്രേലിയയെ ശക്താമായ സ്കോറിലേക്ക് ഓസ്ട്രേലിയയെ എത്തിച്ചത്.

അലിസ ഹീലിയുടെ വെടിക്കെട്ടാണ് ഓസ്ട്രേലിയയെ അവസാന ഓവറുകളില്‍ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. 40 പന്തില്‍ നിന്നാണ് അലൈസ പുറത്താകാതെ 63 റണ്‍സ് നേടിയത്.  പാക്കിസ്ഥാനു വേണ്ടി സന മിര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സാദിയ യൂസഫ് രണ്ട് വിക്കറ്റ് നേടി. അസമാവിയ ഇക്ബാല്‍ , മറീന ഇക്ബാല്‍, ഡയന ബൈഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial