ഓഷ്യാന രാജ്യങ്ങളുടെ പോരാട്ടത്തില്‍ ജയം ഓസ്ട്രേലിയയ്ക്ക്

- Advertisement -

വനിത ലോകകപ്പില്‍ മൂന്നാം വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ന്യൂസിലാണ്ടിനെ 5 വിക്കറ്റിനാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. 220 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 8 പന്തുകള്‍ ശേഷിക്കെയാണ് ഓസ്ട്രേലിയ മറികടന്നത്. 71 റണ്‍സ് നേടിയ എല്‍സെ പെരിയുടെ ഇന്നിംഗ്സാണ് മത്സരം ഓസ്ട്രേലിയയ്ക്കനുകൂലമാക്കിയത്. അലക്സ് ബ്ലാക്ക്‍വെല്‍ പുറത്താകാതെ നേടിയ 36 റണ്‍സ് നിര്‍ണ്ണായകമായി. മെഗ് ലാന്നിംഗ്(48), ബെത്ത് മൂണി(32), നിക്കോള്‍ ബോള്‍ട്ടണ്‍(26) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ന്യൂസിലാണ്ടിനു വേണ്ടി അന്ന പീറ്റേര്‍സണ്‍, അമേലിയ കെര്‍ എന്നിവര്‍ രണ്ട് വിക്കറ്റും ലീ താഹുഹു ഒരു വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് ക്യാപ്റ്റന്‍ സൂസി ബേറ്റ്സ്(51), കാറ്റി പെര്‍ക്കിന്‍സ്(52) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ പിന്‍ബലത്തില്‍ 50 ഓവറില്‍ 219/9 എന്ന സ്കോര്‍ നേടുകയായിരുന്നു. 35 റണ്‍സ് നേടി എറിന്‍ ബെര്‍മ്മിഗം മികച്ച പിന്തുണ നല്‍കി. ഓസ്ട്രേലിയയ്ക്ക വേണ്ടി മെഗന്‍ ഷുട്ട്, ജെസ്സ് ജോനാസ്സെന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. അമാന്‍ഡ വെല്ലിംഗ്ടണ്‍, അഷ്‍ലെഗ് ഗാര്‍ഡ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement