ടി20 വനിത ലോകകപ്പിലും നോ ബോൾ വിളിക്കാൻ തേർഡ് അമ്പയർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന വനിത ടി20 ലോകകപ്പിൽ ഫീൽഡ് അമ്പയർക്ക് പകരം നോ ബോൾ വിളിക്കുക തേർഡ് അമ്പയർ. ഇത് ആദ്യമായിട്ടാണ് തേർഡ് അമ്പയർ നോ ബോൾ വിളിക്കുന്ന സംവിധാനം ഒരു വലിയ ടൂർണമെന്റിൽ ഉപയോഗിക്കുന്നത്. ഓസ്ട്രേലിയയിൽ വെച്ച് ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെയാണ് വനിതാ ടി20 ലോകകപ്പ്.

ഐ.സി.സിയുടെ പുതിയ നിയമപ്രകാരം ഓവർ സ്റ്റെപ്പിനുള്ള നോ ബോളുകൾ ഇനി മുതൽ ഫീൽഡ് അമ്പയർമാർ നോക്കുകയില്ല. പകരം തേർഡ് അമ്പയർ ആവും നോ ബോൾ വിളിക്കുക. തേർഡ് അമ്പയറുടെ നിർദേശം ഉണ്ടെങ്കിൽ മാത്രം ആവും ഫീൽഡ് അമ്പയർമാർ ഓവർ സ്റ്റെപ്പിന് നോ ബോൾ വിളിക്കുക. നേരത്തെ ഇന്ത്യയിലും വെസ്റ്റിൻഡീസിലും ഇതിന്റെ പരീക്ഷണങ്ങൾ നടന്നിരുന്നു. 12 മത്സരങ്ങളിൽ നടന്ന പരീക്ഷണത്തിൽ 4717 പന്തുകളിൽ നിന്ന് 13 നോ ബോളുകൾ ഇത്തരത്തിൽ തേർഡ് അമ്പയർ വിളിച്ചിരുന്നു.