ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കി ബൗളിംഗ് നിര

- Advertisement -

ശ്രീലങ്കയ്ക്കെതിരെ വനിത ലോക ടി20യില്‍ മികച്ച ജയം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ബൗളിംഗ് നിരയുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 99/8 എന്ന സ്കോറിനു ചെറുത്ത് നിര്‍ത്തിയ ശേഷം 18.3 ഓവറില്‍ വിജയം കുറിച്ചാണ് ദക്ഷിണാഫ്രിക്ക മത്സരത്തില്‍ 7 വിക്കറ്റ് ജയം സ്വന്തമാക്കിയത്.

4 ഓവറില്‍ നിന്ന് 10 റണ്‍സ് മാത്രം വിട്ടു നല്‍കി 3 വിക്കറ്റഅ നേടിയ ഷബിനം ഇസ്മൈലിനു മികച്ച പിന്തുണയാണ് മറ്റു താരങ്ങളും ബൗളിംഗില്‍ നല്‍കിയത്. 21 റണ്‍സ് നേടിയ ശശികല സിരിവര്‍ദ്ധനേയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. 12 പന്തില്‍ 20 റണ്‍സ് നേടി പുറത്താകാതെ നിന്ന ദിലാനി മനോദരയും കൂട്ടത്തില്‍ തിളങ്ങി.

ദക്ഷിണാഫ്രിക്കയ്ക്കായി മരിസാനെ കാപ്പ്(38), ഡേന്‍ വാന്‍ നീക്കെര്‍ക്ക്(33*) എന്നിവരും തിളങ്ങി.

Advertisement