ലോക ടി20യ്ക്ക് തയ്യാറായി ദക്ഷിണാഫ്രിക്കയും, ടീം പ്രഖ്യാപിച്ചു

- Advertisement -

നവംബറില്‍ 9നു വിന്‍ഡീസില്‍ അരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. പേസര്‍ ഷബ്നിം ഇസ്മയില്‍, കീപ്പര്‍ ട്രിഷ ചെട്ടി എന്നിവര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേ സമയം പരിക്കില്‍ നിന്ന് മുക്തി നേടിയിട്ടില്ലാത്ത പേസ് ബൗളര്‍ അയാബോങ്ക ഖാക്കയെ ടീമിലേക്ക് പരിഗണിച്ചില്ല. ഇസ്മയിലും ചെട്ടിയും ടീമിന്റെ സെപ്റ്റംബറില്‍ ആരംഭിച്ച കരീബിയന്‍ പര്യടനത്തില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ അവസാന നിമിഷം തീരുമാനിച്ച താരങ്ങളായിരുന്നു. ഷബ്നിം തന്റെ അസുഖബാധിതനായ പിതാവിനൊപ്പം സമയം ചെലവഴിക്കുവാനാണ് ടീമില്‍ നിന്ന് പിന്മാറിയതെങ്കില്‍ ട്രിഷ ചെട്ടിയ്ക്ക് പരിക്കാണ് വില്ലനായി അവതരിച്ചത്.

വിന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ യിലാണ് ദക്ഷിണാഫ്രിക്ക സ്ഥിതി ചെയ്യുന്നത്. നവംബര്‍ 12നു സെയിന്റ് ലൂസിയയില്‍ ശ്രീലങ്കയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ എതിരാളികള്‍.

സ്ക്വാഡ്: ഡെയിന്‍ വാന്‍ നീക്കെര്‍ക്ക്, ച്ലോ ട്രയണ്‍, ലിസെല്ലേ ലീ, സൂനേ ലൂസ്, ഷബ്നിം ഇസ്മയില്‍, മസബാറ്റ ക്ലാസ്, മിഗ്നണ്‍ ഡു പ്രീസ്, മരിസാനെ കാപ്പ്, ലൗറ വോള്‍വാര്‍ഡട്, റൈസിബേ ടോസാകേ, സിന്റലെ മാലി, റോബ്യന്‍ സീര്‍ലേ, തുമി സെക്കുഖൂനേ, സാറാ സ്മിത്ത്, ട്രിഷ ചെട്ടി.

Advertisement