ജോയിസ് സഹോദരിമാരുള്‍പ്പെടെ നാല് അയര്‍ലണ്ട് താരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

- Advertisement -

വനിത ലോക ടി20യില്‍ അയര്‍ലണ്ടിന്റെ ന്യൂസിലാണ്ടിനെതിരെയുള്ള 8 വിക്കറ്റ് പരാജയത്തിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് നാല് താരങ്ങള്‍. അയര്‍ലണ്ടിന്റെ ഇരട്ട സഹോദരിമാരായ ഇസോബെല്‍ ജോയ്സ്, സിസിലിയ ജോയിസ് എന്നിവര്‍ക്കൊപ്പം ക്ലെയര്‍ ഷില്ലിംഗ്ടണ്‍, സിയാര മെറ്റ്കാല്‍ഫെ എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

1999ല്‍ ഇന്ത്യയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച ഇസോബെല്‍ 79 ഏകദിനങ്ങളില്‍ നിന്ന് 995 റണ്‍സും 66 വിക്കറ്റും നേടിയിട്ടുണ്ട്. മത്സരശേഷം ടീം ഹഡിലില്‍ ആണ് ഇരട്ട സഹോദരിമാരുടെ ഈ പ്രഖ്യാപനം ഉണ്ടായത്. 55 ടി20 മത്സരങ്ങളില്‍ നിന്ന് 944 റണ്‍സും 33 വിക്കറ്റും താരം നേടിയിരുന്നു.

ക്ലെയര്‍ ഷില്ലിംഗ്ടണും സിയാരയും നേരത്തെ തന്നെ ലോക ടി20യ്ക്ക് ശേഷം വിരമിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതോടെ നാല് താരങ്ങളുടെ വിടവ് നികത്തുകയെന്ന ശ്രമകരമായ ദൗത്യമാവും അയര്‍ലണ്ട് ക്രിക്കറ്റിനെ കാത്തിരിക്കുന്നത്.

Advertisement