വനിത ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ

- Advertisement -

2020 ടി20 വനിത ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ബംഗ്ലാദേശ്, ന്യൂസിലാണ്ട്, ശ്രീലങ്ക എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ഓപ്പണിംഗില്‍ ഇന്ത്യ സ്മൃതി മന്ഥാനയ്ക്കൊപ്പം ഷഫാലി വര്‍മ്മയെ പരീക്ഷിക്കുന്നു എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഗെയിം ചേഞ്ചിംഗ് മോമെന്റായി ഏവരും വിലയിരുത്തുന്നത്.

യുവ താരം സ്മൃതിയ്ക്കൊപ്പം എത്തുന്നതോടെ രണ്ട് വശത്ത് നിന്നും ആക്രമണ ബാറ്റിംഗ് അഴിച്ച് വിടുവാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യ ഫൈനലില്‍ എത്തുവാന്‍ സാധ്യതയുള്ള ടീമുകളില്‍ മുന്നിലാണെങ്കിലും ആദ്യ റൗണ്ടില്‍ ഓസ്ട്രേലിയ, ന്യൂസിലാണ്ട് എന്നീ ടീമുകള്‍ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാമുയര്‍ത്തുന്നത്.

അതേ സമയം ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി മധ്യ നിരയാണ്. ഒരു പറ്റം ഓള്‍റൗണ്ടര്‍മാര്‍ ടീമിലുള്ളത് ടീമിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement