
വനിത ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരങ്ങളില്‍ ന്യൂസിലാണ്ടിനും ജയം. ന്യൂസിലാണ്ടിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 45.1 ഓവറില്‍ 130 റണ്‍സിനു ഓള്‍ഔട്ടായി. പൂനം രാവത് 33 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ മോന ശ്രീറാം 30 റണ്‍സുമായി പുറത്താകാതെ നിന്നു. മിതാലി രാജാണ് രണ്ടക്കം(21) കടന്ന മറ്റൊരു താരം. ന്യൂസിലാണ്ടിനു വേണ്ടി പന്തെറിഞ്ഞ എല്ലാവരും തന്നെ വിക്കറ്റുകള്‍ സ്വന്തമാക്കി. അന്ന പീറ്റേഴ്സണ്, എറിന് ബ്രെമിംഗാം, ഹന്ന റോവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ സൂസി ബെയ്റ്റ്സ്, ഹോളി ഹഡല്സ്റ്റണ്, അമെല്ല കെര്‍, സോഫി ഡിവൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ഓപ്പണിംഗ് കൂട്ടുകെട്ട് നല്കിയ ശക്തമായ അടിത്തറയുടെ പിന്‍ബലത്തില്‍ ന്യൂസിലാണ്ട് 26.3 ഓവറില്‍ 7 വിക്കറ്റ് വിജയം സ്വന്തമാക്കി. 52 റണ്‍സ് നേടിയ റേച്ചല്‍ പ്രീസ്റ്റാ് ടോപ് സ്കോറര്‍. സൂസി ബെയ്റ്റ്സ് 30 റണ്‍സ് നേടി. കാറ്റി മാര്ട്ടിന്(29*), സോഫി ഡിവൈന്‍ (20*) എന്നിവരാണ് ന്യൂസിലാണ്ടിന്റെ വിജയ റണ്ണുകള്‍ സ്വന്തമാക്കിയത്.
ഇന്ത്യയ്ക്കായി പൂനം യാദവ് രണ്ട് വിക്കറ്റും, ഏക്ത ബിഷ്ട് ഒരു വിക്കറ്റും സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial