ഫൈനലിലെ 9 റൺസ് തോൽവി ദുസ്വപ്നം പോലെ വേട്ടയാടുമെന്നു ജൂലാൻ ഗോസ്വാമി

വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ളണ്ടിനോട് 9 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയത് ദുസ്വപ്നം പോലെ വേട്ടയാടുമെന്നു ഇന്ത്യൻ ബൗളർ ജൂലാൻ ഗോസ്വാമി. ലോഡ്സിൽ നടന്ന മത്സരത്തിൽ ജൂലാൻ ഗോസ്വാമിയുടെ 23/3 എന്ന ബൗളിംഗ് മികവിൽ ഇംഗ്ളണ്ടിനെ 228 റൺസിൽ ഒതുക്കിയതിനു ശേഷമാണ് ഇന്ത്യ 9 റൺസിന് പരാജയപ്പെട്ടത്. മികച്ച തുടക്കം കിട്ടിയിട്ടും ഇന്ത്യൻ ഇന്നിംഗ്സ് അവസാന നിമിഷം ചീട്ടു കൊട്ടാരം പോലെ തകരുകയായിരുന്നു.

മോഹൻ ബഗാൻ ഡേയുമായി അനുബന്ധിച്ച ചടങ്ങിൽ സ്‌പെഷ്യൽ അവാർഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ഈ ബംഗാൾ ഫാസ്റ്റ് ബൗളർ. മത്സരത്തിൽ പരാജയപ്പെട്ടിട്ടും ഇന്ത്യയിൽ ഞങ്ങൾക്ക് മികച്ച സ്വീകരണം ആണ് ലഭിച്ചത്, എന്നിരുന്നാലും 9 എന്ന നമ്പർ എന്നും വേട്ടയാടും എന്നായിരുന്നു ജൂലാൻ പറഞ്ഞത്. മോഹൻ ബഗാന്റെ വനിതാ ക്രിക്കറ്റ് ടീം ഉണ്ടാവുകയാണെങ്കിൽ അതിന്റെ ഭാഗമാവുന്നതിൽ വളരെ സന്തോഷുണ്ടാവുമെന്നും ജൂലാൻ കൂട്ടിച്ചേർത്തു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസീസണിലെ ആദ്യ എൽക്ലാസിക്കോയിൽ ബാഴ്സലോണ
Next articleFanzone | മാറുന്നു ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് സങ്കല്പങ്ങള്‍