
ന്യൂസിലാണ്ടിനെ നിഷ്പ്രഭമാക്കി ഇന്ത്യ വനിത ലോകകപ്പ് സെമിയില്‍. നിര്‍ണ്ണായകമായ മത്സരത്തില്‍ ന്യൂസിലാണ്ടിനെ തകര്‍ത്തെറിയുകയായിരുന്നു മിത്താലി രാജും സംഘവും. വേദ കൃഷ്ണമൂര്‍ത്തിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ പിടിച്ചുയര്‍ത്തിയത്. വലിയൊരു സ്കോര്‍ ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്കായി മിത്താലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, വേദ കൃഷ്ണമൂര്‍ത്തി എന്നിവരാണ് തിളങ്ങിയത്. 45 പന്തില്‍ 70 റണ്‍സ് നേടിയ വേദയുടെ വെടിക്കെട്ടാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകിയത്. മിത്താലി രാജ് തന്റെ ശതകം(109) നേടിയപ്പോള്‍ ഹര്‍മ്മന്‍പ്രീത് 60 റണ്‍സ് നേടി. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് ഇന്ത്യ നേടിയത്.
266 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ന്യൂസിലാണ്ട് 79 റണ്‍സിനു ഓള്‍ഔട്ട് ആയി. 25.3 ഓവറിലാണ് ഇന്ത്യ ന്യൂസിലാണ്ടിനെ ചുരുട്ടിക്കെട്ടിയത്. 5 വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗായക്വാഡ് ആണ് ന്യൂസിലാണ്ടിനെ തകര്‍ത്തത്.
ന്യൂസിലാണ്ടിനായി ആമി സതര്വൈറ്റാണ്(26) ടോപ് സ്കോറര്‍. ദീപ്തി ശര്‍മ്മ രണ്ട് വിക്കറ്റും, പൂനം യാദവ്, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡേ എന്നിവരാണ് മറ്റു വിക്കറ്റ് വേട്ടക്കാര്‍. മിത്താലി രാജിനെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial