
വെസ്റ്റിന്‍ഡീസിനെതിരെ 92 റണ്‍സ് വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു 50 ഓവറില്‍ 220 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ മികച്ച വിജയം സമ്മാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു ബാറ്റിംഗ് മികവ് പുലര്‍ത്താനായില്ല. താമ്മി ബ്യൂമോണ്ടും(42) ഹീത്തര്‍ നൈറ്റും(67) മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും ഇരുവരും പുറത്തായ ശേഷം ഇംഗ്ലണ്ട് മധ്യനിര തകരുകയായിരുന്നു. 91/2 എന്ന നിലയില്‍ നിന്ന് 105/5 എന്ന നിലയിലേക്ക് കൂപ്പ് കുത്തിയ ഇംഗ്ലണ്ടിനെ 200 കടക്കാന്‍ സഹായിച്ചത് എട്ടാം വിക്കറ്റിലെ കൂട്ടുകട്ടാണ്. ഹീത്തര്‍ നൈറ്റിന്റെ സംഭാവനകളോടൊപ്പം ലോറ മാര്‍ഷ്(31*), ജെന്നി ഗണ്‍(24*) എന്നിവര്‍ നേടിയ 48 റണ്‍സ് വളരെ നിര്‍ണ്ണായകമായി മാറുകയായിരുന്നു.
എഫി ഫ്ലെച്ചര്‍ മൂന്ന് വിക്കറ്റുമായി വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി മികച്ചു നിന്നു. ഡിയാണ്ട്ര ഡോട്ടിന്, ക്വിന്‍ ജോസഫ്, അനീസ മുഹമ്മദ്, ഹേയ്ലി മാത്യൂസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിനു 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രമേ നേടാനായുള്ളു. ഹീത്തര്‍ നൈറ്റ് ആണ് കളിയിലെ താരം.
നതാലി സ്കിവര്‍ മൂന്ന് വിക്കറ്റും കാതറിന് ബ്രണ്ട്, അന്യ ഷ്രുബ്സോള്‍, ലോറ മാര്‍ഷ്, അലക്സ് ഹാര്ട്ലേ, ഹീത്തര്‍ നൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial