ഓസ്ട്രേലിയ ചാമ്പ്യന്മാർ!!! ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ലോക കിരീടം നേടിയത് 71 റൺസിന്

Australiaenglandwomen

വനിത ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയ ചാമ്പ്യന്മാര്‍. ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ 356/5 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിന് 285 റൺസ് മാത്രമേ നേടാനായുള്ളു. നത്താലി സ്കിവര്‍ പുറത്താകാതെ 148 റൺസുമായി പൊരുതി നിന്നുവെങ്കിലും ഓസ്ട്രേലിയുടെ സ്കോറിന്റെ 71 റൺസ് അകലെ വരെ മാത്രമേ ഇംഗ്ലണ്ടിന് എത്താനായുള്ളു.

ഓസ്ട്രേലിയയ്ക്കായി അലാന കിംഗും ജെസ്സ് ജോന്നാസനും മൂന്ന് വീതം വിക്കറ്റും മെഗാന്‍ ഷൂട്ട് രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്കായി അലൈസ ഹീലി(170), റേച്ചൽ ഹെയ്‍ന്‍സ്(68), ബെത്ത് മൂണി(62) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ 356/5 എന്ന സ്കോറിലേക്ക് എത്തിച്ചത്.

Previous articleകളത്തിൽ ഒരേസമയം പന്ത്രണ്ട് പേർ! നാണക്കേടായി ബുണ്ടസ് ലീഗയിലെ ബയേൺ ഫ്രയ്‌ബർഗ് മത്സരം
Next articleചെറിയ പരിക്ക് ചാർലെസ്റ്റൻ ഓപ്പണിൽ നിന്നു പിന്മാറി ഇഗ