ഇംഗ്ലണ്ടിനു വിജയം 8 വിക്കറ്റിനു

ശ്രീലങ്കയെ പരിശീലന മത്സരത്തില്‍ തകര്‍ത്ത് ആതിഥേയര്‍. 8 വിക്കറ്റിനാണ് പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ട് ശ്രീലങ്കയ്ക്കെതിരെ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 155 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 33 റണ്‍സ് നേടിയ ചാമരി അട്ടപട്ടുവാണ് ടോപ് സ്കോറര്‍. അന്യ ശ്രബ്സോളേ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റഅ നേടി. കാതറിന്‍ ബ്രന്റ് രണ്ടും, ലാറ മാര്‍ഷ്, ജോര്‍ജ്ജിയ എല്‍വിസ്, അലക്സ് ഹാര്‍ട്‍ലി, ഹീതര്‍ നൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടി

31ാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. ലോറന്‍ വിന്‍ഫീല്‍ഡ്(35), ടാമി ബ്യൂമോണ്ട്(31) എന്നിവരാണ് പുറത്തായ താരങ്ങള്‍. സാറ ടെയ്‍ലര്‍ (49*) ഹീതര്‍ നൈറ്റ്(32*) എന്നിവരായിരുന്നു വിജയ സമയത്ത് ക്രീസില്‍.

ശ്രീലങ്കയ്ക്കായി ഇനോക റണ്‍വീരേ, ഒഷാഡി റണസിംഗേ എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിശീലന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി
Next articleജർമ്മൻ യുവനിരയെ വിറപ്പിച്ച് ഓസ്ട്രേലിയ