ഇന്ത്യയ്ക്ക് എതിരാളികള്‍ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

Sports Correspondent

Indiawomen
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ടി20 ലോകകപ്പ് സെമി ഫൈനൽ ലൈനപ്പ് തയ്യാറായി. ആദ്യ സെമിയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.

ഓസ്ട്രേലിയ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായപ്പോള്‍ ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് സെമിയില്‍ പ്രവേശിച്ചത്. ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായപ്പോള്‍ ഗ്രൂപ്പ് എയിൽ ന്യൂസിലാണ്ടിനെ റൺ റേറ്റിൽ പിന്തള്ളിയാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. ഗ്രൂപ്പ് എയിൽ ശ്രീലങ്കയ്ക്കും ഈ രണ്ട് ടീമുകള്‍ക്കൊപ്പം 4 പോയിന്റായിരുന്നു.

ആദ്യ സെമി ഫെബ്രുവരി 23നും രണ്ടാം സെമി ഫെബ്രുവരി 24നും നടക്കും.
ഫെബ്രുവരി 26 ഞായറാഴ്ചയാണ് ഫൈനൽ മത്സരം.