ലോക ടി20, ഇന്ത്യന്‍ ടീമിലേക്ക് പകരക്കാരിയായി ദേവിക വൈദ്യ

വനിത ലോക ടി20യില്‍ നിന്ന് പുറത്തായി ഇന്ത്യയുടെ പേസര്‍ പൂജ വസ്ട്രാക്കര്‍. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തിലെ സന്നാഹ മത്സരത്തില്‍ പരിക്കേറ്റ താരത്തിനു പകരക്കാരിയായി ദേവിക വൈദ്യയെ ഇന്ത്യ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യം ടൂര്‍ണ്ണമെന്റ് കമ്മിറ്റിയുടെ അംഗീകാരം നല്‍കിയതോടെയാണ് പകരം താരത്തെ ഇന്ത്യ പ്രഖ്യാപിച്ചത്.

നവംബര്‍ നാലിനാണ് താരത്തിനു പരിക്കേറ്റത്. പിന്നീട് മത്സരങ്ങളിലൊന്നും താരം പങ്കെടുത്തിരുന്നില്ലെങ്കിലും ടീമിനൊപ്പം താരം തുടര്‍ന്നു. ഇന്ത്യയ്ക്കായി ഏറ്റവുമധികം ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള പേസ് താരമാണ് പൂജ.