ബംഗ്ലാദേശിനെതിരെ 32 റൺസ് വിജയവുമായി ദക്ഷിണാഫ്രിക്ക

ബംഗ്ലാദേശിനെതിരെ വിജയവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 207 റൺസിനാണ് പുറത്തായത്. എന്നാൽ ബംഗ്ലാദേശിനെ 175 റൺസിന് ഓള്‍ഔട്ട് ആക്കി 32 റൺസ് വിജയം ആണ് ആതിഥേയര്‍ കരസ്ഥമാക്കിയത്.

ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്കായി ലോറ വോള്‍വാര്‍ഡട്(41), മരിസാന്നേ കാപ്പ്(42), ച്ലോ ട്രയൺ (39) എന്നിവരാണ് തിളങ്ങിയത്. ബംഗ്ലാദേശിനായി ഫരീഹ ട്രിസ്ന മൂന്നും ജഹ്നാര അലം, റിതു മോനി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായി ഷമീമ സുൽത്താന(27), ഷര്‍മ്മിന്‍ അക്തര്‍(34), നിഗാര്‍ സുൽത്താന(29), റിതു മോനി(27) എന്നിവര്‍ റൺസ് കണ്ടെത്തിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ സ്കോറിന് 32 റൺസ് അകലെ എത്തുവാനെ ടീമിന് സാധിച്ചുള്ളു.

നാല് വിക്കറ്റ് നേടിയ അയാബോംഗ ഖാക്ക ആണ് ദക്ഷിണാഫ്രിക്കയുടെ ബൗളിംഗിൽ തിളങ്ങിയത്.