മൂന്ന് അർധ സെഞ്ച്വറികൾ, ദക്ഷിണാഫ്രിക്കക്ക് എതിരെ ഇന്ത്യക്ക് മികച്ച സ്കോർ

വനിതാ ക്രിക്കറ്റ് ലോകകപ്പിലെ അതിനിർണായക മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് എടുത്തു. ഇന്ത്യക്ക് വേണ്ടി മികച്ച ബാറ്റിങ് ആണ് ഒരോരുത്തരും കാഴ്ചവെച്ചത്. ഓപ്പണിംഗിൽ ഇറങ്ങിയ ഷെഫാലിയും സ്മൃതി മന്ദാനയും അർധ സെഞ്ച്വറികൾ നേടി. ഷെഫാലി 46 പന്തിൽ 53 റൺസിൽ നിൽക്കെ റണ്ണൗട്ട് ആയി. സ്മൃതി മന്ദാന 71 റൺസുമായി ഇന്നത്തെ ടോപ് സ്കോററായി.

68 റൺസ് എടുത്ത ക്യാപ്റ്റൻ മിതാലി രാജും 48 റൺസ് എടുത്ത ഹർമൻപ്രീത് കൗറും ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഷബ്നിം ഇസ്മായിലും മസബത ക്ലാസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാം.