ബംഗ്ലാദേശിനെതിരെ നിര്‍ണ്ണായക മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ഏകദിന ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിത്താലി രാജ്. ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് ഇന്ന് വിജയം ഏറെ ആവശ്യമാണ്. ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്ന് ഇന്ത്യ രണ്ട് വിജയം മാത്രമാണ് നേടിയത്.

പാക്കിസ്ഥാനെയും വെസ്റ്റിന്‍ഡീസിനെയും ഇന്ത്യ പരാജയപ്പെടുത്തിയെങ്കിലും ന്യൂസിലാണ്ട് ഇംഗ്ലണ്ട് ഓസ്ട്രേലിയ എന്നിവരോട് ഇന്ത്യ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇന്ത്യയോടുള്ള ഇന്നത്തെ മത്സരം കഴിഞ്ഞാൽ ബംഗ്ലാദേശിന്റെ എതിരാളികള്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ്.

ഇന്ത്യന്‍ നിരയിൽ പൂനം യാദവ് മേഘന സിംഗിന് പകരം ടീമിലേക്ക് എത്തുന്നു. ബംഗ്ലാദേശ് നിരയിലും രണ്ട് മാറ്റം ഉണ്ട്. ലത മോണ്ടലും മുര്‍ഷിദയും ടീമിലേക്ക് എത്തുന്നു.

ഇന്ത്യ: Smriti Mandhana, Shafali Verma, Yastika Bhatia, Mithali Raj(c), Harmanpreet Kaur, Richa Ghosh(w), Sneh Rana, Pooja Vastrakar, Jhulan Goswami, Rajeshwari Gayakwad, Poonam Yadav

ബംഗ്ലാദേശ് : Sharmin Akhter, Murshida Khatun, Fargana Hoque, Nigar Sultana(w/c), Rumana Ahmed, Ritu Moni, Lata Mondal, Salma Khatun, Nahida Akter, Fahima Khatun, Jahanara Alam