ബാറ്റിംഗ് ദുരന്തം, ഇംഗ്ലണ്ടിനെതിരെ തക‍ർന്നടിഞ്ഞ് ഇന്ത്യ

വനിത ഏകദിന ലോകകപ്പിൽ ഒരു വിജയം പോലും നേടാനാകാതെ ബുദ്ധിമുട്ടുന്ന നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് പരാജയം. ഇന്ന് ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്ക്കപ്പെടുകയായിരുന്നു.

86/7 എന്ന നിലയിൽ കൂപ്പ് കുത്തിയ ഇന്ത്യയെ ജൂലൻ ഗോസ്വാമിയ്ക്കൊപ്പം 37 റൺസ് എട്ടാം വിക്കറ്റിൽ നേടിയ റിച്ച ഘോഷ് ആണ് മുന്നോട്ട് നയിച്ചത്. 33 റൺസ് നേടിയ റിച്ച റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

അധികം വൈകാതെ 20 റൺസ് നേടിയ ജൂലൻ ഗോസ്വാമിയും പുറത്തായി. 36.2 ഓവറിൽ ഇന്ത്യ 134 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ടിനായി ചാര്‍ലട്ട് ഡീൻ നാല് വിക്കറ്റ് നേടി. 35 റൺസ് നേടിയ സ്മൃതി മന്ഥാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.