35 ഓവറിനുള്ളിൽ വിജയം നേടി ഓസ്ട്രേലിയ, പാക്കിസ്ഥാന് രണ്ടാം തോൽവി

Sports Correspondent

ഇന്ത്യയോടേറ്റ തോൽവിയ്ക്ക് പിന്നാലെ ഓസ്ട്രേലിയയോടും പരാജയം ഏറ്റു വാങ്ങി പാക്കിസ്ഥാന്‍. ഓസ്ട്രേലിയ 7 വിക്കറ്റിന്റെ വിജയം ആണ് ഇന്ന് നേടിയത്. 34.4 ഓവറിലാണ് പാക്കിസ്ഥാന്റെ സ്കോറായ 190 ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നത്.

72 റൺസ് നേടിയ അലൈസ ഹീലിയ്ക്ക് റേച്ചൽ ഹെയ്ന്‍സ്(34), മെഗ് ലാന്നിംഗ്(35), എല്‍സെ പെറി(26*), ബെത്ത് മൂണി(23*) എന്നിവര്‍ ചേര്‍ന്നാണ് ഓസ്ട്രേലിയയെ 193 റൺസിലേക്ക് എത്തിച്ചത്.

പാക്കിസ്ഥാന് വേണ്ടി ഒമൈമ സൊഹൈൽ രണ്ട് വിക്കറ്റ് നേടി.