ഹെയ്‍ലി മാത്യൂസിന് ശതകം, ന്യൂസിലാണ്ടിനെതിരെ 259 റൺസ് നേടി വെസ്റ്റിന്‍ഡീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 259/9 എന്ന സ്കോര്‍ നേടി. ഹെയ്‍ലി മാത്യൂസ് നേടിയ 119 റൺസിന്റെ ബലത്തിലാണ് വെസ്റ്റിന്‍ഡീസ് ഈ സ്കോര്‍ നേടിയത്.

ചെഡീന്‍ നേഷൻ(36), സ്റ്റെഫാനി ടെയിലര്‍(30), ഷെമൈന്‍ കാംപെൽ(20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ന്യൂസിലാണ്ടിനായി ലിയ തഹാഹു മൂന്നൂം ജെസ്സ് കെര്‍ രണ്ടും വിക്കറ്റ് നേടി.