ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി ഇംഗ്ലണ്ട് ബാറ്റിംഗ്

നിര്‍ണ്ണായകമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍ നേടി ആതിഥേയരായ ഇംഗ്ലണ്ട്. രണ്ട് ഇംഗ്ലീഷ് വനിതകള്‍ ശതകം നേടിയ മത്സരത്തില്‍ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഇംഗ്ലണ്ട് 373 റണ്‍സ് നേടുകയായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരെ കരുത്താര്‍ന്ന ബൗളിംഗ് പ്രകടനവുമായി എത്തിയ ദക്ഷിണാഫ്രിക്ക തീര്‍ത്തും നിരാശജനകമായ പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്.

രണ്ടാം വിക്കറ്റില്‍ 275 റണ്‍സാണ് ടാമ്മി ബ്യൂമോണ്ട്(148), സാറ ടെയ്‍ലര്‍(147) സഖ്യം നേടിയത്. 104 പന്തില്‍ 147 റണ്‍സ് നേടിയ സാറ ടെയ്‍ലര്‍ ആയിരുന്നു കൂടുതല്‍ അപകടകാരി. ദക്ഷിണാഫ്രിക്കയ്ക്കായി മരിസാനെ കാപ് മൂന്ന് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial