ആദ്യ ജയം തേടി ഇംഗ്ലണ്ട്, ഇന്ത്യയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു

വനിത ലോകകപ്പിലെ ആദ്യ ജയം തേടി ഇംഗ്ലണ്ട് ഇന്ന് ഇന്ത്യയ്ക്കെതിരെ. ബേ ഓവലിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കളിച്ച മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ട് തോല്‍വിയേറ്റ് വാങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് രണ്ട് വിജയവും ഒരു പരാജയവും ആണ് സമ്പാദ്യം.

ടൂർണ്ണമെന്റിൽ ഒരു വിജയം പോലും ഇതുവരെ നേടാത്ത രണ്ട് ടീമുകളില്‍ ഒന്നാണ് നിലവിലെ ചാമ്പ്യന്മാ‍രായ ഇംഗ്ലണ്ട്. പാക്കിസ്ഥാനാണ് നാല് പരാജയങ്ങളേറ്റു വാങ്ങിയ ടീം.

ഇന്ത്യ: Smriti Mandhana, Yastika Bhatia, Mithali Raj(c), Deepti Sharma, Harmanpreet Kaur, Richa Ghosh(w), Sneh Rana, Pooja Vastrakar, Jhulan Goswami, Meghna Singh, Rajeshwari Gayakwad

ഇംഗ്ലണ്ട്: Danielle Wyatt, Tammy Beaumont, Heather Knight(c), Natalie Sciver, Amy Ellen Jones(w), Sophia Dunkley, Katherine Brunt, Sophie Ecclestone, Kate Cross, Charlotte Dean, Anya Shrubsole