27 ഓവര്‍ കളിയിൽ 140 റൺസ് നേടി ബംഗ്ലാദേശ്

വനിത ഏകദിന ലോകകപ്പിൽ മഴ കാരണം ഇന്നത്തെ മത്സരം 27 ഓവറായി വെട്ടിചുരുക്കി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 140 റൺസാണ് എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 52 റൺസ് നേടിയ ഫ‍‍ർഹാന ഹക്ക് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ഓപ്പണിംഗ് വിക്കറ്റ് 59 റൺസ് നേടിയ ശേഷം ഷമീം സുൽത്താന(33) പുറത്തായപ്പോള്‍ പിന്നീട് വന്ന ബാറ്റിംഗ് താരങ്ങള്‍ക്കാര്‍ക്കും ഫര്‍ഹാനയ്ക്ക് പിന്തുണ നല്‍കാനായില്ല. ന്യൂസിലാണ്ടിന് വേണ്ടി ആമി സാത്തര്‍ത്വെയിറ്റ് മൂന്ന് വിക്കറ്റ് നേടി.