വനിത റിട്ടയർമെന്റ് പ്രഖ്യാപിച്ചു

Vanithavr

ഇന്ത്യന്‍ വനിത താരം വിആര്‍ വനിത ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 31 വയസ്സുള്ള താരം ഇന്ത്യയ്ക്കായി 6 ഏകദിനങ്ങളിലും 16 ടി20 മത്സരങ്ങളിലും കളിച്ചി്ടടുണ്ട്. നവംബര്‍ 2016ന് ശേഷം താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ല.

തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് റിട്ടയര്‍മെന്റ് താരം പ്രഖ്യാപിച്ചത്. പ്രാദേശിക ക്രിക്കറ്റിൽ കര്‍ണ്ണാടകയെയും ബംഗാളിനെയും താരം പ്രതിനിധാനം ചെയ്തിട്ടുണ്ട്.

https://twitter.com/ImVanithaVR/status/1495725838750334984

തനിക്ക് തന്ന എല്ലാ പിന്തുണയ്ക്കും ജൂലൻ ഗോസ്വാമിയ്ക്കും മിത്താലി രാജിനും താരം നന്ദി അറിയിച്ചു.