ഈ പ്രകടനം അവിശ്വസനീയം: സൂസി ബെയ്റ്റ്സ്

- Advertisement -

ന്യൂസിലാണ്ടിന്റെ ചരിത്ര നേട്ടത്തെ അവിശ്വസനീയമെന്ന് വിശേഷിപ്പിച്ച് സൂസി ബെയ്റ്റ്സ്. അയര്‍ലണ്ടിനെതിരെ 490/4 എന്ന സ്കോര്‍ നേടുക വഴി സീനിയര്‍ ക്രിക്കറ്റില്‍ തങ്ങള്‍ തന്നെ സൃഷ്ടിച്ച 455 റണ്‍സിന്റെ ഏകദിനത്തിലെ ഏറ്റവും വലിയ സ്കോര്‍ എന്ന റെക്കോര്‍ഡാണ് ഇന്നലെ ന്യൂസിലാണ്ട് താരങ്ങള്‍ മറികടന്നത്. 1997 ജനുവരിയില്‍ പാക്കിസ്ഥാന്‍ വനിതകള്‍ക്കെതിരെ ന്യൂസിലാണ്ട് വനിതകള്‍ നേടിയ റെക്കോര്‍ഡാണ് സൂസി ബെയ്റ്റ്സിന്റെ നേതൃത്വത്തില്‍ വനിത ടീം മറികടന്നത്.

മാഡി ഗ്രീന്‍ തന്റെ കന്നി ശതകം നേടിയ മത്സരത്തില്‍ അമേലിയ കെര്‍, ജെസ് വാട്‍കിന്‍ എന്നിവരും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ന്യൂസിലാണ്ട് 346 റണ്‍സിന്റെ വിജയമാണ് ഇന്നലെ സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിംഗ് താരം സോഫി ഡിവൈനു ഇന്നലത്തെ മത്സരത്തില്‍ ബാറ്റിംഗ് അവസരം ലഭിച്ചില്ല എന്നത് തന്നെ ന്യൂസിലാണ്ടിന്റെ ശക്തമായ ബാറ്റിംഗ് നിരയുടെ സൂചനയാണെന്നാണ് ക്യാപ്റ്റന്‍ സൂസി ബെയ്റ്റ്സ് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement