ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ സുഷമ വര്‍മ്മ നയിക്കും

- Advertisement -

ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ ഇന്ത്യന്‍ പര്യടനത്തിലെ സന്നാഹ മത്സരങ്ങള്‍ക്കുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ സുഷ്മ വര്‍മ്മ നയിക്കും. രണ്ട് സന്നാഹ മത്സരങ്ങളാണ് ടീമുകള്‍ തമ്മില്‍ കളിയ്ക്കുക. സെപ്റ്റംബര്‍ 20ന് സൂറത്തിലാണ് ആദ്യ മത്സരം ആരംഭിയ്ക്കുക. ഇന്ത്യന്‍ വനിതകളും ദക്ഷിണാഫ്രിക്കന്‍ വനിതകളും അഞ്ച് ടി20 മത്സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും ആണ് പങ്കെടുക്കുക. ഇതില്‍ ടി20 മത്സരങ്ങള്‍ സൂറത്തിലും ഏകദിനങ്ങള്‍ ബറോഡയിലും അരങ്ങേറും.

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍: സുഷമ വര്‍മ്മ, ദേവിക വൈദ്യ, വനിത വിആര്‍, ഷെഫാലി വര്‍മ്മ, പ്രിയ പൂനിയ, ജസിയ അക്തര്‍, എംഡി തിരുഷ്കാമിനി, മാധുരി മെഹ്ത, താരുനം പത്താന്‍, സുശ്രി ദിബ്യദര്‍ശിനി, തനൂജ കന്‍വാര്‍, ഭാരതി ഫുല്‍മാലി, മാനസി ജോഷി, രേണുക സിംഗ്, പൂജ വസ്ട്രാകര്‍

സെപ്റ്റംബര്‍ 20 1st Warm-up സൂറത്ത്
സെപ്റ്റംബര്‍ 22 2nd Warm-up സൂറത്ത്
സെപ്റ്റംബര്‍ 24 1st T20I സൂറത്ത്
സെപ്റ്റംബര്‍ 26 2nd T20I സൂറത്ത്
സെപ്റ്റംബര്‍ 29 3rd T20I സൂറത്ത്
ഒക്ടോബര്‍ 1 4th T20I സൂറത്ത്
ഒക്ടോബര്‍ 4 5th T20I സൂറത്ത്
ഒക്ടോബര്‍ 9 1st ODI ബറോഡ
ഒക്ടോബര്‍ 11 2nd ODI ബറോഡ
ഒക്ടോബര്‍ 14 3rd ODI ബറോഡ

Advertisement