വനിതാ ടി20 ചലഞ്ച് മത്സരം: സൂപ്പർനോവാസിന് തകർപ്പൻ ജയം

ആവേശോജ്വലമായ മത്സരത്തിൽ അവസാന പത്തിലാണ് സൂപ്പർനോവാസ് ജയം പിടിച്ചെടുത്തത്. നേരത്തെ ടോസ് നേടി ട്രയൽബ്ലേസേഴ്സിനോട് ബാറ്റ് ചെയ്യാൻ അവശ്യപെട്ട സൂപ്പര്‍നോവാസ് ട്രയൽ ബ്ലേസേഴ്സിനെ 129 റൺസിൽ ഒതുക്കുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിലാണ് ട്രയൽബ്ലേസേഴ്സ് 129 നേടിയത്. എന്നാൽ മൂന്നു വിക്കറ്റ് ബാക്കി നിൽക്കെ ഹര്‍മ്മന്‍പ്രീത് കൗറിന്റെ സൂപ്പര്‍നോവാസ് ജയം തങ്ങളുടേതാക്കി.

മിത്താലി രാജ് 22 റൺസും ഡാനിയേല്‍ വയട്ട് 24  റൺസും മെഗ് ലാന്നിംഗ് 16 റൺസും  നേടി. ക്യാപ്റ്റൻ ഹര്‍മ്മന്‍പ്രീത് കൗർ 21 റൺസ് നേടിയപ്പോൾ എല്‍സെ പെറിയും (13) പൂജ വസ്ത്രാക്കറും(2) പുറത്താവാതെ നിന്നു. പൂനം യാദവ്, സൂസി ബെയ്റ്റ്സ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജൂലന്‍ ഗോസ്വാമി,എക്ത ബിഷ്ട് എന്നിവർ ഒരു വിക്കറ്റ് നേടി.

ട്രയൽബ്ലേസേഴ്സ് നിരയിൽ 32 റൺസ് എടുത്ത സൂസി ബെയ്‌റ്റ്‌സും 21 റൺസ് എടുത്ത ദീപ്തി ശർമയും 23 പന്തിൽ 25 റൺസ് എടുത്ത ജെമ്മി റോഡ്രിഗസുമാണ് സ്കോർ 129ൽ എത്തിച്ചത്. ശിഖ പണ്ടേ 14 റൺസോടെ പുറത്താവാതെ നിന്നു. സൂപ്പർ നോവാസിന് വേണ്ടി മേഗൻ ഷുറ്റും എല്ലിസ് പെറിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലൂസിയൻ ഫാവ്റേ ഡോർട്ട്മുണ്ടിന്റെ പുതിയ കോച്ച്
Next articleസ്പെയിൻ പരിശീലകന് പുതിയ കരാർ