സൂപ്പര്‍നോവാസിന് 130 റൺസ് വിജയ ലക്‌ഷ്യം

ഐ.പി.എൽ വനിതാ പ്രദർശന മത്സരത്തിൽ സൂപ്പര്‍നോവാസിന് 130 റൺസ് വിജയ ലക്‌ഷ്യം. നേരത്തെ ടോസ് നേടി ട്രയൽബ്ലേസേഴ്സിനോട് ബാറ്റ് ചെയ്യാൻ അവശ്യപെട്ട സൂപ്പര്‍നോവാസ് ട്രയൽ ബ്ലേസേഴ്സിനെ 129 റൺസിൽ ഒതുക്കുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിലാണ് ട്രയൽബ്ലേസേഴ്സ് 129 നേടിയത്.

ട്രയൽബ്ലേസേഴ്സ് നിരയിൽ 32 റൺസ് എടുത്ത സൂസി ബെയ്‌റ്റ്‌സും 21 റൺസ് എടുത്ത ദീപ്തി ശർമയും 23 പന്തിൽ 25 റൺസ് എടുത്ത ജെമ്മി റോഡ്രിഗസുമാണ് സ്കോർ 129ൽ എത്തിച്ചത്. ശിഖ പണ്ടേ 14 റൺസോടെ പുറത്താവാതെ നിന്നു. സൂപ്പർ നോവാസിന് വേണ്ടി മേഗൻ ഷുറ്റും എല്ലിസ് പെറിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറഷ്യയിൽ ഇംഗ്ലണ്ടിനെ ഹാരി കെയ്ൻ നയിക്കും
Next articleലൂസിയൻ ഫാവ്റേ ഡോർട്ട്മുണ്ടിന്റെ പുതിയ കോച്ച്