ഇന്ത്യയ്ക്കെതിരെയുള്ള പരമ്പര വിജയം ദക്ഷിണാഫ്രിക്കയുടെ ഭാവിയ്ക്ക് ഏറെ ഗുണപ്രദമാകും – സൂനേ ലൂസ്

വലിയ താരങ്ങളില്ലാതെ ഇന്ത്യയില്‍ വന്ന് ടി20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ ഭാവി സുരക്ഷിതമാണെന്ന് തെളിയിക്കുവാന്‍ ഈ പരമ്പരയിലൂടെ സാധിച്ചുവെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ സൂനേ ലൂസ്. സ്ഥിരം ക്യാപ്റ്റന്‍ ഡെയിന്‍ വാന്‍ നീക്കെര്‍ക്ക്, ഓള്‍റൗണ്ടര്‍ ച്ലോ ട്രയോണ്‍ എന്നിവരുടെ അഭാവത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഈ പരമ്പര വിജയം.

ഇന്ത്യയ്ക്കെതിരെ ഏകദിനത്തില്‍ 4-1ന്റെ വിജയവും ചരിത്രത്തില്‍ ആദ്യമായി ടി20 പരമ്പരയും വിജയിച്ചാണ് ദക്ഷിണാഫ്രിക്ക മിന്നും പ്രകടനം കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കയുടെ ഭാവിയ്ക്ക് ഗുണകരമായ ഒരു പരമ്പരയായിരുന്നു ഇന്ത്യയിലേതെന്ന് സൂനേ ലൂസ് പറഞ്ഞ്. ഒരു ദിവസം മരിസാനെ കാപ്പ്, ഷബ്നിം ഇസ്മൈല്‍, ലിസെല്ലേ ലീ എന്നിവരെ കളിപ്പിക്കുവാന്‍ ആവുന്നില്ലെങ്കില്‍ അവര്‍ക്ക് പകരം ടീമില്‍ വേറെ താരങ്ങളുണ്ടെന്ന് തെളിയിക്കുവാന്‍ ഈ സംഘത്തിന് ആയി എന്നും സൂനേ ലൂസ് വ്യക്തമാക്കി.

Exit mobile version