വിന്‍ഡീസ് വനിത ക്യാപ്റ്റന്‍ വെസ്റ്റേണ്‍ സ്റ്റോമില്‍ തുടരും

- Advertisement -

2018 സീസണിലേക്കും വിന്‍ഡീസ് നായിക സ്റ്റെഫാനി ടെയിലര്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്റ്റോമിനായി കളിക്കുമെന്ന് ക്ലബ് അറിയിച്ചു. ടി20 ടൂര്‍ണ്ണമെന്റിന്റെ മൂന്നാം പതിപ്പിലേക്കുള്ള ക്ലബ്ബിന്റെ മൂന്നാമത്തെ വിദേശ താരമാണ് സ്റ്റെഫാനി. നേരത്തെ സ്മൃതി മന്ഥാനയെയും ന്യൂസിലാണ്ടിന്റെ റേച്ചല്‍ പ്രീസ്റ്റിനെയും ക്ലബ്ബ് സ്വന്തമാക്കിയിരുന്നു.

ടൂര്‍ണ്ണമെന്റിന്റെ ആദ്യ പതിപ്പിലെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരവും വിക്കറ്റ് നേടുന്ന താരവും സ്റ്റെഫാനിയായിരുന്നു. കഴിഞ്ഞ വര്‍ഷം ടീമിനെ കപ്പുയര്‍ത്തുന്നതിലും സ്റ്റെഫാനിയുടെ നിര്‍ണ്ണായക സംഭാവനകളുണ്ടായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement