ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ശ്രീലങ്കന്‍ വനിതകള്‍ കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടി

Srilankawomen2

ബംഗ്ലാദേശിനെതിരെ 22 റൺസ് വിജയവുമായി ശ്രീലങ്കന്‍ വനിത 2022ൽ ബിര്‍മ്മിംഗാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ക്രിക്കറ്റ് മത്സരയിനത്തിലേക്ക് യോഗ്യത നേടി. ക്വാലലംപൂരിൽ നടന്ന മത്സരങ്ങളിൽ നാലിൽ നാല് വിജയങ്ങളുമായി ശ്രീലങ്ക എട്ട് പോയിന്റുമായി യോഗ്യത നേടിയപ്പോള്‍ അവസാന മത്സരത്തിലെ പരാജയം ബംഗ്ലാദേശിന് തിരിച്ചടിയായി. ടീമിന് 6 പോയിന്റാണ് നാല് മത്സരങ്ങളിൽ നിന്ന് ലഭിച്ചത്.

Srilankawomen1

സ്കോട്‍ലാന്‍ഡ്, മലേഷ്യ, കെനിയ എന്നിവയായിരുന്നു മറ്റു ടീമുകള്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 136/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശിന് 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് മാത്രമേ നേടാനായുള്ളു. ശ്രീലങ്കയുടെ ക്യാപ്റ്റന്‍ ചാമരി അത്തപത്തു(48) ആണ് കളിയിലെ താരം. നീലാക്ഷി ഡി സില്‍വ(28). അനുഷ്ക സഞ്ജീവനി(20*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

മുര്‍ഷിദ ഖാത്തുന്‍(36), ഫര്‍ഗാന ഹോക്ക്(33) എന്നിവര്‍ക്കൊപ്പം നിഗാര്‍ സുൽത്താന(20)യും റൺസ് കണ്ടെത്തിയെങ്കിലും ആര്‍ക്കും തന്നെ ടി20 ശൈലിയിൽ ബാറ്റ് വീശാന്‍ കഴിയാതെ പോയപ്പോള്‍ അത് ബംഗ്ലാദേശിന് തിരിച്ചടിയായി. ബാറ്റിംഗിലെ പോലെ അത്തപ്പത്തു ബൗളിംഗിലും മൂന്ന് വിക്കറ്റുമായി തിളങ്ങി.

Previous articleതനിക്ക് വിലക്ക് നല്‍കുവാന്‍ ഐസിസി ഒരുങ്ങുന്നു, വെളിപ്പെടുത്തലുമായി ബ്രണ്ടന്‍ ടെയിലര്‍
Next articleജെയിംസ് നീഷം ടി20 ബ്ലാസ്റ്റിനെത്തുന്നു, കരാറിലെത്തിയത് നോര്‍ത്താംപ്ടൺഷയറുമായി