വിന്‍ഡീസ് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ ടീം പ്രഖ്യാപിച്ചു

Southafrica

വിന്‍ഡീസിനെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കയുടെ വനിത ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക 18 അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ പരിക്ക് മാറി ഡെയിന്‍ വാന്‍ നീക്കെര്‍ക്കും ച്ലോ ട്രയണും ടീമിലേക്ക് മടങ്ങിയെത്തുന്നുണ്ട്. 3 ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് പര്യടനത്തിലുണ്ടാകുക.

ഓഗസ്റ്റ് 31ന് ആരംഭിയ്ക്കുന്ന പരിമിത ഓവര്‍ പരമ്പര സെപ്റ്റംബര്‍ 19ന് അവസാനിക്കും.

ദക്ഷിണാഫ്രിക്ക: Dane Van Niekerk (c), Sune Luus, Ayabonga Khaka, Shabnim Ismail, Laura Wolvaardt, Trisha Chetty, Sinalo Jafta, Tasmin Britz, Marizanne Kapp, Nondu Shangase, Lizelle Lee, Nonkululeko Mlaba, Mignon du Preez, Chloe Tryon, Nadine de Klerk, Lara Goodall, Tumi Sekhukhune, Masabata Klaas.

Previous articleബ്രണ്ടൺ വില്യംസിനെ ലോണിൽ സ്വന്തമാക്കാൻ നോർവിച് സിറ്റി രംഗത്ത്
Next articleലോകടെല്ലി ഇനി യുവന്റസിന്റെ താരം, ഇറ്റാലിയൻ മധ്യനിരതാരത്തെ സ്വന്തമാക്കിയത് 35 മില്യണ്