വിന്‍ഡീസിന് വീണ്ടും പിഴച്ചു, പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

Southafricawomen

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര 2-1 ന് വിജയിച്ച് ദക്ഷിണാഫ്രിക്കയുടെ വനിത ടീം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 174 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 61 പന്ത് ബാക്കി നില്‍ക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു. 48 റൺസ് നേടിയ കൈസിയ നൈറ്റും 36 റൺസ് നേടിയ ഡിയാന്‍ഡ്ര ഡോട്ടിനും ആണ് വിന്‍ഡീസ് നിരയിൽ റൺസ് കണ്ടെത്തിയത്. നാല് വിക്കറ്റ് നേടിയ ഷബ്നിം ഇസ്മൈൽ ആണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. അയാബോംഗ ഖാക്ക, ച്ലോ ട്രയൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബാറ്റിംഗിൽ പുറത്താകാതെ 52 റൺസ് നേടിയ ആന്‍ഡ്രി സ്റ്റെയിനും 47 റൺസ് നേടിയ ക്യാപ്റ്റന്‍ സൂനേ ലൂസും ആണ് ദക്ഷിണാഫ്രിക്കന്‍ വിജയം എളുപ്പമാക്കിയത്.