ബംഗ്ലാദേശ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍

- Advertisement -

ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര 5-0 നു തൂത്തുവാരി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ഇന്നലെ നടന്ന അവസാന ഏകദിന മത്സരത്തില്‍ ബ്ലൂംഫോണ്ടെയിനില്‍ 6 വിക്കറ്റ് വിജയം സ്വന്തമാക്കിയതോടെ പരമ്പരയിലെ അഞ്ച് മത്സരങ്ങളും ആതിഥേയര്‍ വിജയിക്കുകയായിരുന്നു. 50 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ ബംഗ്ലാദേശ് 166 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 35ാം ഓവറില്‍ ജയം സ്വന്തമാക്കി.

ലിസേല്‍ ലീ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement