അടിച്ച് തകര്‍ത്ത് ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ 198 റണ്‍സ്

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ 20 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 198 റണ്‍സ് നേടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 129 റണ്‍സ് നേടിയ സ്മൃതി മന്ഥാന-മിത്താലി രാജ് കൂട്ടുകെട്ട് നല്‍കിയ തുടക്കമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഒരിന്ത്യന്‍ താരത്തിന്റെ വേഗതയേറിയ ടി20 അര്‍ദ്ധ ശതകം സ്മൃതി മന്ഥാന ഈ മത്സരത്തില്‍ നിന്ന് സ്വന്തമാക്കിയിരുന്നു.

76 റണ്‍സ് നേടിയ സ്മൃതി പുറത്തായ ശേഷം മിത്താലി രാജ്(53), ഹര്‍മ്മന്‍പ്രീത് കൗര്‍(30) എന്നിവര്‍ക്കൊപ്പം 10 പന്തില്‍ നിന്ന് 22 റണ്‍സ് നേടി പൂജ വസ്ത്രാക്കറും അടിച്ച് തകര്‍ത്തപ്പോള്‍ ഇന്ത്യ മത്സരത്തില്‍ നിന്ന് 198 റണ്‍സ് നേടുകയായിരുന്നു. ഇംഗ്ലണ്ടിനായി ടാഷ് ഫറന്റ് രണ്ടും സോഫി എക്സല്‍സ്റ്റോണ്‍, നത്താലി സ്കിവര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവേഗതയേറിയ ഇന്ത്യന്‍ ടി20 അര്‍ദ്ധ ശതകം നേടി സ്മൃതി മന്ഥാന
Next articleസൂപ്പർ കപ്പിലെ ടീമുകളും, കളിക്കുന്ന വിദേശ താരങ്ങളും