വനിത ടി20 ചലഞ്ച് മത്സരം, ഹര്‍മ്മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും നയിക്കും

- Advertisement -

ഐപിഎല്‍ ഒന്നാം ക്വാളിഫയറിനു മുമ്പ് മേയ് 22നു വാങ്കഡേയില്‍ നടക്കുന്ന വനിത ടി20 ചലഞ്ചില്‍ പങ്കെടുക്കുന്ന ടീമുകളെ ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന എന്നിവര്‍ നയിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന മത്സരം ഐപിഎല്‍ നിയമമനുസരിച്ചാവും കളിക്കുക. നാല് വിദേശ താരങ്ങളെ ഒരു ടീമില്‍ ഉള്‍പ്പെടുത്താം.

ന്യൂസിലാണ്ട്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ വനിത താരങ്ങള്‍ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement