
പാക്കിസ്ഥാനെതിരെ ഏകദിന പരമ്പരയിലെ തോല്‍വിയ്ക്ക് പകരം വീട്ടുവാനെന്ന ലക്ഷ്യവുമായി ടി20 മത്സരങ്ങള്‍ക്കെത്തിയ ശ്രീലങ്കയ്ക്ക് മോശം തുടക്കം. ഇന്ന് കൊളംബോയില്‍ ആരംഭിച്ച ആദ്യ ടി20 മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന് വനിതകള്‍ ശ്രീലങ്കയെ ബാറ്റിംഗിനയയ്ച്ചു. എന്നാല്‍ ആദ്യ ഓവറുകളില്‍ തന്നെ വിക്കറ്റുകള്‍ തുടരെ നഷ്ടമായി ശ്രീലങ്ക 38/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.
ഓപ്പണര്‍ അനുഷ്ക സഞ്ജീവനിയും നീലാക്ഷി ഡി സില്‍വയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 84 റണ്‍സാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ടീം 124 റണ്‍സാണ് നേടിയത്. 61 റണ്‍സ് നേടിയ അനുഷ്ക ഒരു പന്ത് ശേഷിക്കെ റണ്ണൗട്ടായി പുറത്തായി. നീലാക്ഷി 35 റണ്‍സുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനു വേണ്ടി ഡയാന ബൈഗ്, സന മിര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നിദ ദാര്‍ ഒരു വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial