അരങ്ങേറ്റത്തിൽ മൂന്ന് സിക്സുമായി ഷഫാലി വര്‍മ്മ, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം സിക്സ് നേടുന്ന വനിത താരമെന്ന ബഹുമതി

Shafaliverma

ടെസ്റ്റ് മത്സരത്തിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ മൂന്ന് സിക്സ് നേടിയ ഷഫാലി വര്‍മ്മ ഇന്ന് സ്വന്തമാക്കിയത് ചരിത്ര നേട്ടം. ആദ്യ ഇന്നിംഗ്സിൽ രണ്ടും രണ്ടാം ഇന്നിംഗ്സിൽ ഒരു സിക്സുമാണ് താരം നേടിയത്. ഒരു ടെസ്റ്റ് മത്സരത്തിൽ മൂന്ന് സിക്സ് നേടുന്ന ആദ്യ വനിത താരമെന്ന നേട്ടം ഇതോടെ ഷഫാലി വര്‍മ്മ സ്വന്തമാക്കി. അത് മാത്രമല്ല വനിത ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ രണ്ട് സിക്സില്‍ കൂടുതൽ ആരും നേടിയിട്ടില്ലെന്നിരിക്കെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം സിക്സ് നേടുന്ന താരമെന്ന ബഹുമതി കൂടി ഷഫാലി തന്റെ അരങ്ങേറ്റ മത്സരത്തിൽ സ്വന്തമാക്കി.

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഷഫാലി ആദ്യ ഇന്നിംഗ്സിൽ 96 റൺസും രണ്ടാം ഇന്നിംഗ്സിൽ 63 റൺസുമാണ് നേടിയത്. മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന താരത്തെ കാത്തറിന്‍ ബ്രണ്ട് പൂര്‍ത്തിയാക്കിയ മികച്ച ക്യാച്ചിലൂടെയാണ് ഇംഗ്ലണ്ട് പുറത്താക്കിയത്.

Previous articleപോർച്ചുഗൽ പ്രതിരോധം തകർത്ത് ജർമ്മനി, മ്യൂണിക്കിലെ ത്രില്ലറിൽ നിർണായകമായത് രണ്ട് സെൽഫ് ഗോളുകൾ
Next articleസ്പെയിനിന്റെ കഷ്ടകാലം തുടരുന്നു, സമനിലയിൽ കുരുക്കി പോളണ്ട്