വനിത ഏഷ്യ കപ്പ്, ശ്രീലങ്കയ്ക്ക് തിരിച്ചടി

ജൂണ്‍ 3നു കോലാലംപൂറില്‍ ആരംഭിക്കുന്ന വനിത ഏഷ്യ കപ്പ് ചാമ്പ്യന്‍ഷിപ്പിനു തയ്യാറെടെക്കുന്ന ശ്രീലങ്കന്‍ ടീമിനു തിരിച്ചടി. ക്യാപ്റ്റന്‍ ചാമരി അട്ടപട്ടുവിന്റെ സേവനം ടീമിനു നഷ്ടമാകുമെന്നാണ് ലഭിക്കുന്ന വാര്‍ത്ത. ഡെങ്കിപ്പനി ബാധിച്ചതിനാലാണ് താരത്തിനു ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനാകാത്തത്. ബൗളിംഗ് ഓള്‍റൗണ്ടര്‍ അമ കാഞ്ചനയ്ക്കും ഡെങ്കി കണ്ടെത്തിയതിനാല്‍ താരവും ടൂര്‍ണ്ണമെന്റിനുണ്ടാവില്ല.

ശശികല സിരിവര്‍ദ്ധനയേ പകരം ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്. വൈസ് ക്യാപ്റ്റന്‍ ഹസിനി പെരേരയാണ്. ടീമിലേക്ക് പകരം 19 വയസ്സുകാരി ഹര്‍ഷിത മാധവിയെയും മുന്‍ നായിക ഇനോക രണവീരയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടെറി ആസ്റ്റണ്‍ വില്ല വിട്ടു
Next articleബയേൺ മ്യൂണിക്ക് വിടാൻ ലെവൻഡോസ്‌കി