നാലാം ദിവസം ആദ്യ സെഷനൊടുവിൽ മഴയെത്തി, ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ ലീഡ്, അഞ്ച് വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഏക വനിത ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ മാത്രം അവശേഷിക്കവേ കളി തടസ്സപ്പെടുത്തി മഴ. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 57.3 ഓവറിലെത്തിയപ്പോളാണ് വില്ലനായി മഴയെത്തിയത്. 150 റൺസാണ് 5 വിക്കറ്റ് നഷ്ടത്തിൽ ടീം നേടിയത്. കൈവശം വെറും 7 റൺസ് ലീഡാണുള്ളത്. 55/3 എന്ന നിലയിൽ നിന്നാണ് ദക്ഷിണാഫ്രിക്ക നാലാം ദിവസത്തെ ബാറ്റിംഗ് ആരംഭിച്ചത്.

19 റൺസുമായി തുമി സേഖുഖുനേയും 17 റൺസ് നേടിയ മരിസാന്നേ കാപ്പുമാണ് ക്രീസിലുള്ളത്. ലിസെല്ലേ ലീ 36 റൺസ് നേടി പുറത്തായി. ലാറ ഗുഡോള്‍ 26 റൺസും നേടി. ഇംഗ്ലണ്ടിനായി കേറ്റ് ക്രോസ് രണ്ട് വിക്കറ്റും ഇസബെല്ലേ വോംഗ് 2 വിക്കറ്റും നേടി.

Exit mobile version