കേന്ദ്ര കരാര്‍ ഉള്ള താരങ്ങളുടെ വേതനത്തിൽ വര്‍ദ്ധനവ് പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ബംഗ്ലാദേശ് വനിത താരങ്ങള്‍ക്ക് വേതന വര്‍ദ്ധനവ് പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കേന്ദ്ര കരാര്‍ ഉള്ള താരങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിയ്ക്കുക. ശമ്പളത്തിലും മാച്ച് ഫീസിലും വര്‍ദ്ധനവ് ഉണ്ടാകും. ജൂൺ 15ന് ചേര്‍ന്ന് ബോര്‍ഡ് യോഗത്തിൽ 15 ശതമാനം വര്‍ദ്ധനവ് നല്‍കുവാന്‍ തീരുമാനിച്ചുവെന്നാമാണ് വനിത വിഭാഗം ചെയര്‍മാന്‍ നാദേൽ ചൗധരി വ്യക്തമാക്കിയത്.

ജൂലൈ മാസം മുതൽ പുതുക്കിയ ശമ്പളം ലഭിയ്ക്കുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഇനി മുതൽ ഏകദിനങ്ങള്‍ 300 യുഎസ് ഡോളര്‍ മാച്ച് ഫീസായും ടി20 മത്സരങ്ങള്‍ക്ക് 150 ഡോളറും ലഭിയ്ക്കുമെന്നാണ് ബോര്‍ഡ് അറിയിച്ചത്. നേരത്തെ ഇത് യഥാക്രമം 100 ഡോളറും 75 ഡോളറും ആയിരുന്നു.