ശ്രീലങ്കയെ വൈറ്റ്വാഷ് ചെയ്ത് പാക്കിസ്ഥാന്

ശ്രീലങ്കയെ നാട്ടില്‍ 3-0നു പരാജയപ്പെടുത്തി പാക്കിസ്ഥാന്. ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ 108 റണ്‍സിനു കീഴടക്കിയാണ് പാക്കിസ്ഥാന് പരമ്പര തൂത്തുവാരിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 50 ഓവറില്‍ 215/9 എന്ന നിലയില്‍ ബാറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു. ഓപ്പണര്‍ നാഹിദ ഖാന് 46 റണ്‍സ് നേടിയപ്പോള്‍ ജവേരിയ ഖാന്(30), ബിസ്മ മഹറൂഫ്(26) എന്നിവരും റണ്‍സ് കണ്ടെത്തി. ശ്രീലങ്കയ്ക്കായി അമ കാഞ്ചന, ശശികല സിരിവര്‍ദ്ധനേ എന്നിവര്‍ രണ്ടും ശ്രീപാലി വീരകോടി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
തിരിച്ച് ശ്രീലങ്കയെ 41.3 ഓവറില്‍ 107 റണ്‍സിനു പാക്കിസ്ഥാന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. സന മിര്‍ നാല് വിക്കറ്റും നഷ്ര സന്ധു മൂന്നും വിക്കറ്റാണ് പാക്കിസ്ഥാനായി നേടിയത്. ശ്രീലങ്കന്‍ നിരയില്‍ 35 റണ്‍സ് നേടി നിപുനി ഹന്‍സികയാണ് ടോപ് സ്കോറര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial