പാക്കിസ്ഥാന്‍ വനിതകള്‍ വിന്‍ഡസിലേക്ക്, കളിക്കുന്നത് എട്ട് മത്സരങ്ങള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ മാസം അവസാനം പാക്കിസ്ഥാന്‍ വനിതകള്‍ വിന്‍ഡീസിലേക്ക് പരിമിത ഓവര്‍ പരമ്പരയ്ക്കായി യാത്രയാകും. എട്ട് മത്സരങ്ങളാണ് പരമ്പരയിൽ കളിക്കുക. ലോഹോറിൽ നിന്ന് ജൂൺ 23ന് ആന്റിഗ്വയിലേക്ക് യാത്രയാകുന്ന സംഘത്തെ നാളെ പ്രഖ്യാപിക്കുമെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

Pakistanwomenstourwindies

പാക്കിസ്ഥാന്‍ എ ടീം ഇതേ സമയം വിന്‍ഡീസിലെത്തി അവരുടെ എ ടീമുമായി മൂന്ന് വീതം ഏകദിനങ്ങളും ടി20യും കളിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

സീനിയര്‍ ടീം മൂന്ന് ടി20യും അഞ്ച് ഏകദിനങ്ങളുമാണ് കളിക്കുക. പരമ്പര ജൂൺ 30ന് ആരംഭിക്കും.